Kodussery
ഇതാണ് എന്‍റെ ഗ്രാമം ...കോടുശ്ശേരി ........എറണാകുളം ജില്ലയിൽ ആലുവ താലൂക്കിൽ പാറക്കടവ് പഞ്ചായത്തിലെ ഗ്രാമപ്രദേശമാണ്  കോടുശ്ശേരി.


ആശുപത്രി പടി
 എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന അങ്കമാലിപട്ടണത്തിൽ നിന്നും 5.5 കി.മീ പടിഞ്ഞാറുഭാഗത്തായും നെടുമ്പാശ്ശേരീ വിമാന താവളത്തിൽ നിന്ന് 10 കി. മി വടക്കുമായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.ചരിത്ര പ്രാധാന്യമുള്ള പറവൂർ പട്ടണം ഇവിടെനിന്ന് 16കി.മീ പടിഞ്ഞാറ് ആണ്.


കിഴയ്ക്കെ കോടുശ്ശേരി പാടത്തു നിന്നൊരു   കാഴ്ച ......മള്ളുശ്ശേരി, കുന്നപ്പിള്ളിശ്ശേരി, കരിപ്പാശ്ശേരി, എളവൂർ, പുളിയനം എന്നിവയാണ്‌ അയൽ ഗ്രാമങ്ങൾ. ഇവിടെയുള്ള വട്ടപ്പറമ്പ്ആണ് ഈ ഗ്രാമങ്ങളുടെയെല്ലാം പ്രധാന വിപണി. ഏകദേശം വൃത്താകൃതിയിൽ കിടക്കുന്ന ഇവിടുത്തെ പ്രധാന ജംഗ്ഷൻ "പള്ളിക്കവല" എന്നറിയപ്പെടുന്നു. നാട്ടിലെ ജനങ്ങൾ ഇവിടെ ഒത്തു ചേരുകയും നാടിന്റെ സാമൂഹികവും സാംസ്കാരികവും രാഷ്ടീയവും കലാകായികപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്നു.

കോടുശ്ശേരി ജംക്ഷനിൽ സ്ഥാപിചിട്ടുള്ള ഒരു ചൂണ്ടു പലക
അമ്പലം>പാര്‌ഥസ്സാരധി  ,ഭദ്രകാളി  അമ്പലം ,കൊട്ട്ലിങ്ങ്  .......
നിരവധി സന്ദർശകരെ ആകർഷിക്കുന്ന മൂഴിക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രവും, പ്രകൃതി ചികിൽസാ കേന്ദ്രവും ഇവിടെനിന്ന് 3 കി.മീ മാറിയാണു സ്ഥിതി ചെയ്യുന്നത്‌.
പള്ളി     >സെന്‍റ് ജോസപ്പ് ...പിന്നെ  ഒരു  മാതാവിന്‍റെ കപ്പോളയും .

ഒരു പള്ളിയും രണ്ടു ക്ഷേത്രങ്ങളും കൂടാതെ ഒരു കപ്പേളയും ധാരാളം കുടുംബക്ഷേത്രങ്ങളും ഇവിടെ ഉണ്ട്‌. ഈ കരയിലെ പ്രധാന ദേവാലയത്തിനു കീഴിലാണ് കോടുശ്ശേരിമാതാവിന്റെ കപ്പേള. ഉദ്ദിഷ്ടകാര്യസാധ്യത്തിനായി ആളുകൾ ഈ കപ്പളയിൾ തിരിതെളിയിക്കുന്നത് പതിവായ കാഴ്ചയാണ്. മണ്ഡല കാലത്തു ഇവിടുത്തെ ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ കൊണ്ടാടുന്നു. അതോടനുബന്ധിച്ചു ഘോഷയാത്രകളും എഴുന്നുള്ളിപ്പും താലപ്പൊലിയും ശിങ്കാരി മേളവും മറ്റും നടത്തപ്പെടുന്നു. കോടുശ്ശേരി ശ്രീ പാർത്ഥസാരഥീ ക്ഷേത്രത്തിലെ ചിന്തുപാട്ട്.


ചുറ്റും നെൽപാടങ്ങളാൽ സമ്പന്നമായ ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗം കൃഷിയാണ്. വാഴകൃഷിനെൽകൃഷിഎന്നിവയെ കൂടാതെ റബ്ബറും ജാതിയും ധാരാളമായി ഇവിടെ കൃഷി ചെയ്യുന്നു. ഇവിടെകൂടി ഒഴുകുന്നതും ചരിത്ര പ്രാധാന്യമുള്ളതുമായ മാഞ്ഞാലി തോട് ‍കൃഷിയെ വളരെ സ്വാധീനിക്കുന്നു.

തൂകം എന്ന പുരാതന കലായാല്‍ പ്രശസ്തമായ പുത്തന്‍കാവ് അമ്പലം ഒന്നര കിലോമീറ്റര്‍ അകലെ ആണ്. വട്ടപ്പറമ്പ്,എളവൂര്‍,പുളിയനം മള്ളൂ ശ്ശേരി,കരിപ്പാശ്ശേരി,കുന്നപ്പിള്ളിശ്ശേരി .....എന്നിവ ആണ് അടുത്തുള്ള പ്രദേശങ്ങള്‍ . ANGAMALY  യില്‍ നിന്നും മെയിന്‍ ആയി 2 വഴിയിലുടെ ഇവിടെ എത്താം .
1> എളവൂര്‍ കവല വഴി പുളിയനം സ്കൂള്‍ കടന്നു കോടുശ്ശേരി .....
2> ഓസി കവല വഴി അങ്ങടികടവ് , ചാക്കര പറമ്പ്   കൂടി കോടുശ്ശേരി .....


അത്താണി നഗരത്തില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ആണ് ഈ ഗ്രാമം .
അത്താണി യില്‍  നിന്ന് കാരക്കാട്ട് കുന്നു  കൂടി ..ആനപ്പാറ ...മധുരപ്പുറം മല്ലുശ്ശേരി കൂടിയും ഇവിടെ എത്താം .


പള്ളി പടി 

കോടുശ്ശേരി പള്ളി ഉള്ളതിനാലാണ് അവിടം പള്ളി പടി എന്ന് പറയുന്നത് .

അതുപോലെ കൊടുശ്ശേരി ആശുപത്രി ഉള്ളടം ആശുപത്രി പടി എന്നും പറയുന്നു 
കോടുശ്ശേരി ക്ക് അടുത്ത് 2 വിദ്യാലയങ്ങള്‍  ഉണ്ട്
ഒന്ന് വട്ടപ്പറമ്പില്‍ ഉള്ള > govt school mallussery
പുളിയനതതുള്ള          >ghss puliyanamപുളിയനം ഗവ. ഹൈയർ സെക്കൻഡറി സ്കൂളും വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളും ഇതിനു 2 കി.മി ചുറ്റളവിലാണു സ്ഥിതി ചെയ്യുന്നത്‌. ഇതു കൂടാതെ കുട്ടികൾക്കുവേണ്ടി ഉള്ള ഒരു നേഴ്സറിയും അംങ്കനവാടികളും ഉണ്ട്‌. പഞ്ചായത്തിലെ ഏക ഗവ.പ്രാഥമിക ആരോഗ്യ കേന്ദ്രം ഇവിടെയാണു.

കോടുശ്ശേരിയില്‍  ഉള്ള  95% ആളുകളും  ഈ  വിദ്യാലയങ്ങലിലാണ്  പടിച്ചട്ടുണ്ടാവുക .ഇന്നത്തെ  തലമുറയില്‍  ഉള്ളവരാണ്   കൂടുതലും  പുറത്തെ  വിദ്യാലയങ്ങളിലുള്ളത് .


വട്ടപ്പറമ്പില്‍  4 വരെയും  പുളിയനത്  12 വരെയുമാണ്  ഉള്ളത് .

കായിക  വിനോദത്തിന്‍റെ കുറിച്ച്  പറയുക  ആണങ്ങില്‍ ഫുട്ബാള്‍  ആണ്  കൂടുതല്‍  പേരും ഇഷ്ട പെടുന്നത് .


വൈകുനേരങ്ങളില്‍ പൊതുവായി കൂട്ടുകാര്‍ ഒത്തു ചേരുന്ന ഒരു ഗ്രൌണ്ട്  ഉണ്ട്.ഫുഡ്‌ കിട്ടിയില്ലങ്ങിലും 5 മണിക്ക് അവര്‍ അവിടെ എത്തുമെന്ന് ഉറപ്പ്.

വട്ടപ്പറമ്പില്‍ ഞങ്ങള്‍ക്ക് ഒരു പോസ്റ്റ്‌ ഓഫീസ് ഉണ്ട്. മാത്രമല്ല പല സൂപ്പര്‍ മാര്‍കറ്റ്‌ കളും മറ്റു പലതും ഉള്‍കൊണ്ട ഒരു വലിയ സ്ഥലമാണ് വട്ടപ്പറമ്പ്.കലാകാരന്‍ മാര്‍ക്ക് സന്തോഷം ഉളവാകുന്ന മറ്റു പലതും ഇവിടെ ഉണ്ട് ...പട്ടു പഠിപ്പിക്കല്‍ ,ജിം ,കരാട്ടെ , ഓര്‍ഗന്‍ .............കോടുശ്ശേരി യുടെ കിഴയ്ക്കെ അറ്റമായ " കിഴയ്ക്കെ കോടുശ്ശേരി യില്‍ " ഒരു വലിയ പാടം ഉണ്ട് ....കണ്ണിനു കുളിര്‍മയേകുന്ന അതിമനോഹരമായ 
ഒരു പാടം.ഇത് വഴി യാണ് ജനങ്ങള്‍ ANGAMALY  യിലേക്ക് പോകുന്നത് .

പള്ളി  പടിയിലെ  വേലായുധന്‍ ചേട്ടന്‍റെ  ചായ  കട  പ്രസിദ്ധമാണ് .ഒഴിവു  സമയത്ത്  ഞങ്ങള്‍  ഒത്തു  ചേരുന്നത്  ഇവിടെ  ആണ് .അതിന്‍റെ  അടുത്താണ്  ആശുപത്രി .

അതിനോട്  ചേര്‍ന്ന്   ഒരു  RASHAN  കട  ഉണ്ട് .ഇത്രയും ആണ്  ആശുപത്രി പടി .
പള്ളിപടിയില്‍  മുടിവെട്ടുകട  ,പലചരക്ക്  കട ,ഫിനാന്‍സ് ,മെഡിക്കല്‍  ഷോപ്പ് ,സിമന്‍റ്  ഉല്പനങള്‍  ,ചായ  കട ,തുണിക്കട ,എലെട്രോനിക്  മെക്കാനിക്  കട ...ഇവ  യാണ്  ഉള്ളത് .ആകെ  കോടുശ്ശേരി  യില്‍  ഉള്ള  പള്ളിയും  ഇവിടെ  ആണ്.
പള്ളിപടി  യില്‍  നിന്നും  പടിഞാറോട്ട്പോയാല്‍  വട്ടപ്പറമ്പ് എത്തും.പള്ളിപടിയില്‍  ഇത്രയും  ഉണ്ടകില്‍  വട്ടപ്പറബില്‍     എന്താണന്നു  ചിന്ദിക്കാമല്ലൊ .....
കോടുശ്ശേരി  യുടെ  പടിഞാറ്റു    ഭാഗത്ത്‌  പാടമാണ് .മാത്രമല്ല ...ഒരു  കനാലും  ഈ   വഴി  പോകുന്നുണ്ട് .വെള്ളത്തിനാണ്    കനല്‍  എങ്കിലും  
കൊല്ലത്തില്‍  ഒരു  പ്രാവിശ്യം  വെള്ളം   കിട്ടിയാല്‍  ആയി  എന്നതാണ്  സത്യം .
ആശുപത്രി  പടിയില്‍  നിന്നും  വടക്കോട്ട്‌  പോയാല്‍  രാവണന്‍  കോട്ട  എത്തും .യേറെ  പഴക്ക  മുള്ള  വസന്ത്  ബെസ്റ്റൊപ്പ്   ഇവിടെ  ആണ് .
angamaly യില്‍  നിന്നും  വരുന്നതായി  ചിന്തിച്ചാല്‍ ..... വട്ടപ്പറബില്‍  വലതു  ഭാഗം   എളവൂര്‍  ഉം  ഇടത്  ..മാഞ്ഞാലി  ,അത്താണി തുടങ്ങിയ  സ്ഥലതേക്ക്  പോകാനുള്ള  വഴിയും  ആണ് .


വട്ടപ്പറമ്പ്
KSEB  ഓഫീസ്  ,ഓട്ടോ Stand ,ഒരു  കപ്പോളയും  വട്ടപ്പറമ്പിൽ  ഉണ്ട് .മാത്രമല്ല  ഇറച്ചികട ,മീൻ  കട ,മെക്കാനിക്  കട ,പച്ചകറി  കട ,സ്വർണ കട ,ഹാർഡ്‌വെയർ ,തുണിക്കട ,ഇന്ടെർനെറ്റ്   കഫെ ,മിൽ ,മെഡിക്കൽ  ഷോപ്പ് ...ഗിഫ്റ്റ് ഹൗ സ്,  എല്ലാം  ഇവിടെ  ഉണ്ട് .
കോടുശ്ശേരി യിൽ   ഒരു  കോളനി  ഉണ്ട് .ഇതിനടുത്താണ്  പാര്‌ഥസ്സാരധി  അമ്പലം .കൊടുശ്ശേരി യിൽ   കൊച്ചു  കൂട്ടുകാർക്കായി  ഒരു  അന്ഗൻ  വാടി  ഉണ്ട് ...

എന്താ തോന്നുന്നെ...വേഗം എഴുതിക്കോ ....